
ഖത്തറില്‍ ഇന്നും ശക്തമായ കാറ്റിന് സാധ്യത
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് ഉച്ചക്ക് ശേഷം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
കാറ്റിന്റെ വേഗത ഓഫ് ഷോറില്‍ 21- 32 നോട്ടും കരയില്‍ 12- 22 നോട്ടുമായിരിക്കും കാറ്റിന്റെ വേഗത. വേലിയേറ്റത്തിനും സാധ്യതയുണ്ട്.
പകല്‍ മിതമായ കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രി തണുപ്പായിരിക്കുമെന്നും കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നു. പകല്‍ സമയങ്ങളിലെ താപനില 21- 32 ഡിഗ്രിയായിരിക്കും.