ഖത്തറില്‍ കോവിഡ് ഭീഷണി രൂക്ഷമാവുന്നു, കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് ഭീഷണി അനുദിനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കണിശമായ നിയന്ത്രണങ്ങള്‍ വരുത്തിയേക്കുമെന്ന് സൂചന. ഇന്ന് നടക്കുന്ന ഖത്തര്‍ കാബിനറ്റ് യോഗം ഇവ്വിഷയകമായി തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ഒന്നര മാസത്തോളമായി രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ നിരവധി പേരാണ് കോവിഡ് മരണങ്ങള്‍ക്ക് കീഴടങ്ങിയത്. ലോകാടിസ്ഥാനത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് നില നിലക്കുന്നതില്‍ ഇപ്പോഴും രാജ്യം മുന്നിലാണെങ്കിലും നിത്യവും നിരവധി പേര് മരണത്തിന് കീഴടങ്ങുന്നത് ആശങ്കയയുര്‍ത്തുന്ന വിഷയമാണ്.
ആശുപത്രിയിലെ അഡ്മിഷനുകളും തീവ്രപരിചരണ വിഭാഗത്തിലെ അഡ്മിഷനുകളും മൊത്തം ചികിത്സയിലുള്ള രോഗികളുമൊക്കെ ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളികളയാനാവില്ല.
നിലവില്‍ 17996 രോഗികളാണ് ചികിത്സയിലുള്ളത്. ആശുപത്രിയില്‍ 1633 പേര് ചികിത്സയിലുണ്ട്. 427 പേര് ഐ.സി.യുവിലും.