ഇമെയില്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഗതാഗത മന്ത്രാലയം

ദോഹ. ഖത്തറില്‍ ഇമെയില്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഗതാഗത മന്ത്രാലയം. നിങ്ങളുടെ പാര്‍സല്‍ ഡെലിവറിക്ക് തയ്യാറാണെന്നും ഡെലിവറി ചാര്‍ജുകള്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ബാങ്ക് കാര്‍ഡുകള്‍ വഴി 24 മണിക്കൂറിനകം നടത്തണമെന്നുമാണ് ഇമെയില്‍ ആവശ്യപ്പെടുന്നത്.
മന്ത്രാലയം പൊതുജനങ്ങള്‍ക്ക് പാര്‍സലുകളൊന്നും അയക്കുന്നില്ലെന്നും ഇത്തരം വഞ്ചനാപരമായ ഇമെയിലുമായി ഇടപഴകരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു