Uncategorized
ഖത്തറിനെ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി കേന്ദ്രമാക്കാന്‍ പദ്ധതി
റഷാദ് മുബാറക് അമാനുല്ല
ദോഹ. ഖത്തറിനെ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ മേഖല ഹബ്ബാക്കി മാറ്റാനും അന്താരാഷ്ട്ര തലത്തിലുള്ള നിക്ഷേപകര്‍ക്ക് ക്‌ളൗഡ് കംപ്യൂട്ടിംഗില്‍ അവസരം നല്‍കാനും പദ്ധതി തയ്യാറാക്കുന്നതായി ഖത്തര്‍ ഗതാഗത വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി ജാസിം ബിന്‍ സൈഫ് അഹ് മദ് അല്‍ സുലൈത്തി അഭിപ്രായപ്പെട്ടു.
മൈക്രോസോഫ്റ്റ് അസൂര്‍ വഴിയുള്ള ക്‌ളൗഡ് മെഗ്രേഷന്റെ പ്രഥമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറില്‍ മൂന്ന് ഡാറ്റ സെന്ററുകളുടെ നിര്‍മാണവും അടിസ്ഥാനസൗകര്യവികസനവും പൂര്‍ത്തിയായിട്ടുണ്ട്. 2022 ആദ്യ പാദത്തില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മൈക്രോ സോഫ്റ്റ് അസൂറിന്റെ 55 ാമത് മേഖലയായി ഖത്തര്‍ മാറും .