Breaking News
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കടകളില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ചില കടകളില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍ .ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അറിയിച്ചതാണിത്.
ഇയാള്‍ അര്‍ദ്ധരാത്രി കടകളില്‍ അതിക്രമിച്ച് കയറി പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായി സംശയിക്കുന്നു.
കടകളില്‍ അതിക്രമിച്ച് കടക്കാന്‍ ഉപയോഗിച്ചതായി കരുതുന്ന ഉപകരണങ്ങളും മോഷ്ടിച്ച നിരവധി വസ്തുക്കളും ഇയാളുടെ താമസ സ്ഥലത്തു നിന്നും കണ്ടെടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി വകുപ്പ് അറിയിച്ചു.
കടകളുടെ സുരക്ഷിതത്വത്തിന്റെ ഭാഗമായി അലാറം സംവിധാനങ്ങള്‍ സ്ഥാപിക്കാനും നിരീക്ഷണ ക്യാമറകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പണം കടകളില്‍ സൂക്ഷിക്കാതിരിക്കാനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആവശ്യപ്പെട്ടു.