
നാളെ റമദാന്‍ മാസപ്പിറവി കണ്ടാല്‍ അറിയിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ നാളെ റമദാന്‍ മാസപ്പിറവി കണ്ടാല്‍ അറിയിക്കണമെന്ന് മതകാര്യ മന്ത്രാലയം. നാളെ ( ഞായര്‍ ശഅബാന്‍ 29) മഗ്രിബിന് ശേഷം മാസം കാണുന്നുണ്ടോ എന്ന് നോക്കണം. കാണുന്നവര്‍ മന്ത്രാലയത്തിന്റെ ദഫ്ന ടവേര്‍സിലുള്ള ഓഫീസില്‍ ഹാജറായി സാക്ഷ്യപ്പെടുത്തണം.
എന്നാല്‍ നാളെ റമദാന്‍ ചന്ദ്രക്കല കാണാന്‍ സാധ്യതയില്ലെന്നും റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്നും നേരത്തെ ഖത്തര്‍ കലണ്ടര്‍ ഹൗസ് അഭിപ്രായപ്പെട്ടിരുന്നു