
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശി അനുഗ്രഹ ഭവനില്‍ ഷിബു കെ പാപ്പച്ചനാണ് മരണപ്പെട്ടത്. 44 വയസ്സായിരുന്നു.
ഖത്തറില്‍ ഗള്‍ഫാര്‍ ഗ്രൂപ്പ് ഓഫ് കമ്പനി പ്ലാന്റ് സുപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു.
കമ്പനി അക്കമഡേഷനില്‍ ഒറ്റക്കൊരു മുറിയിലാണ് താമസിച്ചിരുന്നത്. രാവിലെ എഴുന്നേല്‍ക്കാതായപ്പോള്‍ മറ്റു റൂമുകളിലുള്ളവര്‍ വന്നുവിളിച്ചപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. അര്‍ദ്ധ രാത്രിക്ക് ശേഷം മരണം സംഭവിച്ചിരിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
2005 മുതല്‍ കമ്പനിയിലുള്ള ഷിബു ഈയിടെയാണ് കോവിഡില്‍ നിന്നും മുക്തി നേടിയത്.
മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
നിഷയാണ് ഭാര്യ. എഡ്‌വിന്‍ മകനാണ്