ഖത്തറില്‍ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു, 29.8 ശതമാനം മുതിര്‍ന്നവര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണെന്നും ജനസംഖ്യയുടെ 29.8 ശതമാനം മുതിര്‍ന്നവര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചുവെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ പ്രതിവാര അപ്ഡേറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൊത്തം ജനസംഖ്യയുടെ 29.8% പേര്‍ക്ക് (16 വയസും അതിനുമുകളിലും) കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്ന് അതില്‍ പറയുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ 168,925 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. ഇതോടെ പ്രോഗ്രാം ആരംഭിച്ചതിനുശേഷം മൊത്തം നല്‍കിയ ഡാസുകള്‍ 1079,776 ആയി.
കൂടാതെ, 60 വയസ്സിനു മുകളിലുള്ള 79.8% ആളുകള്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്.
70 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 78.3% പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്‌സിന്‍ ലഭിച്ചപ്പോള്‍ 80 വയസ്സിനു മുകളിലുള്ള 77.2% പേരാണ് കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തത്.