
Uncategorized
50 ലക്ഷം കണ്ടെയിനര്‍ എന്ന നാഴികക്കല്ല് പിന്നിട്ട് ഹമദ് തുറമുഖം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തിലേക്കുള്ള ഖത്തറിന്റ കവാടമായ ഹമദ് തുറമുഖം അഭിമാനകരമായ 50 ലക്ഷം 20 ഫീറ്റ് കണ്ടെയിനര്‍ എന്ന നാഴികകല്ല് പിന്നിട്ടതായി മവാനി ഖത്തര്‍.
2017 ല്‍ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഹമദ് തുറമുഖം ഒരു വര്‍ഷം കൊണ്ട് തന്നെ ലോകത്തിലെ മികച്ച തുറമുഖങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു. 2018 ലും 2019 ലും മികച്ച 120 പോര്‍ട്ടുകളില്‍ ഹമദ് പോര്‍ട്ടുമുണ്ടായിരുന്നു.
പോര്‍ട്ടിന്റെ വികസന പദ്ധതികള്‍ പുരോഗമിക്കുകയാണ് . നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 75 ലക്ഷം 20 ഫീറ്റ് കണ്ടെയിനര്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി ഹമദ് പോര്‍ട്ടിനുണ്ടാകും.