Uncategorized

റമദാനില്‍ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്ററുകള്‍ ഉച്ചക്ക് 1 മണി മുതല്‍ അര്‍ദ്ധരാത്രി വരെ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: റമദാനില്‍ ലുസൈല്‍, അല്‍ വകറ എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഉച്ചക്ക് 1 മണി മുതല്‍ അര്‍ദ്ധരാത്രി വരെയാണ് പ്രവര്‍ത്തിക്കുകയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാത്രി 11 മണി കഴിഞ്ഞാല്‍ വാഹനങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കില്ല.

റമദാനിലുടനീളം എല്ലാ ദിവസവും ഉച്ചക്ക് 1 മുതല്‍ അര്‍ദ്ധരാത്രി വരെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളില്‍ രണ്ടാമത്തെ ഡോസുകള്‍ക്ക് മാത്രമാണ് നല്‍കുക. ആദ്യ ഡോസ് എടുത്ത നിശ്ചിത ദിവസങ്ങള്‍ കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് നല്‍കുക. ഫൈസര്‍ / ബയോണ്‍ടെക്കിന്റെ ആദ്യ ഡോസെടുത്ത് 21 ദിവസം കഴിഞ്ഞും മോഡേണയുടെ ആദ്യ ഡോസെടുത്ത് 28 ദിവസം കഴിഞ്ഞുമാണണ് രണ്ടാമത്തെ ഡോസ് നല്‍കുക.

Related Articles

Back to top button
error: Content is protected !!