Uncategorized
വ്രതാനുഷ്ടാനം മാനസികാരോഗ്യം മെച്ചപ്പെടുത്തും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വ്രതാനുഷ്ടാനം മാനസികാരോഗ്യം മെച്ചപ്പെടുത്തും. വിഷാദവും കോപവും നിയന്ത്രിക്കുന്നതിനും ആത്മസംയമനവും ക്ഷമയും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുക വഴി ഉപവാസം വ്രതാനുഷ്ടാനം മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കാരണമാകുമെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ സൈക്കോളജിക്കല്‍ സര്‍വീസ് യൂണിറ്റ് ഡെപ്യൂട്ടി ഹെഡും അമീറ അല്‍ ഇഷാക്ക് പറഞ്ഞു.
നോമ്പിന്റെ പരിശീലനത്തോടൊപ്പമുള്ള സാമൂഹിക പാരമ്പര്യങ്ങള്‍ക്ക് മാനസികവും വൈകാരികവുമായ നിരവധി ഗുണങ്ങള്‍ ലഭിക്കും. റമദാന്‍ മാസത്തില്‍, ഓരോ വൈകുന്നേരവും കുടുംബങ്ങള്‍ ഒന്നിച്ചിരുന്നു നോമ്പ് തുറക്കുന്നതും പ്രാര്‍ഥിക്കുന്നതുമൊക്കെ മാനസികാരോഗ്യത്തെ ക്രിയാത്മകമായി സ്വാധീനിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.