Uncategorized
മാനസിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗുമായി ഖത്തര്‍ കള്‍ചറല്‍ ഫോറം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : മാനസിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗുമായി ഖത്തര്‍ കള്‍ചറല്‍ ഫോറം. കോവിഡ് പ്രതിസന്ധി, ജോലി നഷ്ടപ്പെടല്‍, ഒറ്റപ്പെടല്‍, കുടുംബ പ്രയാസങ്ങള്‍ തുടങ്ങി പ്രവാസത്തിന്റെ സമ്മര്‍ദ്ധങ്ങളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായാണ് ഖത്തര്‍ കള്‍ചറല്‍ ഫോറം കൗണ്‍സിലിംഗ് വിംഗ് രംഗത്തെത്തിയത്.
തനിച്ചല്ല : ഞങ്ങളുണ്ട് കൂടെയെന്ന മുദ്രാവാക്യവുമായാണ് കള്‍ചറല്‍ ഫോറത്തിന്റെ കൗണ്‍സിലിംഗ് വിംഗ് പ്രവര്‍ത്തിക്കുന്നത്.
സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേകം കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാണ്.
കൗണ്‍സിലിംഗിനായി 7747 2527 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് കള്‍ചറല്‍ ഫോറം അറിയിച്ചു.