Uncategorized
ഖത്തര്‍ ഡിജിറ്റല്‍ ഗവണ്‍മെന്റ് പ്രോഗ്രാം വന്‍ വിജയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഡിജിറ്റല്‍ ഗവണ്‍മെന്റ് പ്രോഗ്രാം വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. ഗവണ്‍മെന്റ് വകുപ്പുകളില്‍ ഓണ്‍ ലൈന്‍ ഇടപാടുകളില്‍ വന്‍ വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021 ന്റെ ആദ്യ പാദത്തില്‍ 582100 ഓണ്‍ ലൈന്‍ ട്രാന്‍സാക്ഷനുകളാണ് നടന്നത്.
ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജനുവരിയില്‍ 151691 , ഫെബ്രുവരിയില്‍ 159832, മാര്‍ച്ചില്‍ 270585 ഓണ്‍ലൈന്‍ ഇടപാടുകളാണ് നടന്നത്. ഗവണ്‍മെന്റ് ഡിപ്പാര്‍ട്‌മെന്റുകള്‍ തമ്മിലുള്ള ഇടപാടിലും ഇ പേമെന്റ് ഗേറ്റ് വെയിലുമുള്ള വര്‍ദ്ധന ഖത്തര്‍ ഡിജിറ്റല്‍ ഗവണ്‍മെന്റ് പ്രോഗ്രാം വന്‍ വിജയമാണ് അടയാളപ്പെടുത്തുന്നത്.
കോവിഡ് കാലത്ത് ഏറ്റവും സുരക്ഷിതമായ രീതിയെന്ന നിലക്കും ഓണ്‍ ലൈന്‍ ഇടപാടുകള്‍ കൂടുന്നതായാണ് റിപ്പോര്‍ട്ട്