Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് സന്തോഷവാര്‍ത്ത, ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവി ഷീല്‍ഡ് വാക്സിനും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവി ഷീല്‍ഡ് എന്ന കൊറോണ വാക്സിനും ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. ഇതോടെ ഇന്ത്യയില്‍ നിന്നും വാക്സിന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ഖത്തറില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. ഇതിനായി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ട് കോപ്പിയും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ വിഭാഗത്തിലേക്ക് അയച്ച് മുന്‍കൂട്ടി അനുമതി വാങ്ങണം.

ഖത്തറില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്സിനുകളായ ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ എന്നീ വാക്സിനുകള്‍ക്ക് പുറമേ അസ്ട്രാസെനിക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ക്കും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നേരത്തെ അംഗീകാരം നല്‍കിയിരുന്നു. കോവിഷീല്‍ഡിനും അംഗീകാരം ലഭിച്ചതോടെ 5 വാക്സിനുകള്‍ക്ക് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമായി.

പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളില്‍ നിന്നും മേല്‍ വാക്‌സിനുകള്‍ പൂര്‍ത്തികരിക്കുന്ന ആര്‍ക്കും ഖത്തറിലേക്ക് വരുമ്പോള്‍ ക്വാറന്റൈന്‍
ഇളവ് ലഭിക്കും.

യാത്ര പുറപ്പെടുന്നതിന് മുമ്പ് അംഗീകൃത കേന്ദ്രത്തില്‍ നിന്നും മേല്‍ വാക്സിനെടുത്തതിന്റെ വിശദാംശങ്ങള്‍ മന്ത്രാലയത്തെ രേഖാമൂലം അറിയിച്ച് അനുമതി വാങ്ങണം.

ഖത്തറില്‍ ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ എന്നീ രണ്ട് വാക്സിനുകളാണ് നല്‍കുന്നതെങ്കിലും അസ്ട്രാസെനിക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, കോവി ഷീല്‍ഡ് എന്നിവയും പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകളാണെന്ന് ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് മറുപടിയായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button