
ഖത്തറില്‍ കുട്ടികളില്‍ കോവിഡ് ബാധ വര്‍ദ്ധിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കുട്ടികളില്‍ കോവിഡ് അണുബാധ വര്‍ദ്ധിക്കുകയാണെന്ന് പൊതുജനാരോഗ്യ വകുപ്പിലെ ആരോഗ്യ സംരക്ഷണ, സാംക്രമിക രോഗ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഡോ. ഹമദ് അല്‍ റുമൈഹി പറഞ്ഞു. കുടുംബ സന്ദര്‍ശനങ്ങളും കൂടിക്കലരുന്നതുമാകാം കാരണമെന്ന് ദേശീയ പാന്‍ഡെമിക് തയ്യാറെടുപ്പ് സമിതിയുടെ സഹ അധ്യക്ഷന്‍ കൂടിയായ ഡോ. റുമൈഹി പറഞ്ഞു.
കുട്ടികള്‍ വീടുകള്‍ക്ക് പുറത്ത് മാസ്‌ക് ധരിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു. 16 വയസ്സിന് താഴെുള്ള കുട്ടികള്‍ക്ക് നിലവില്‍ ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതീവ ജാഗ്രതയോടെ കോവിഡിനെ പ്രതിരോധിക്കുവാന്‍ അദ്ദേഹം സമൂഹത്തോട് ആവശ്യപ്പെട്ടു.