Breaking News
അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ച് നാട്ടിലേക്ക് പോവേണ്ടി വരുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍ ആവശ്യമില്ല
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ : അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ച് നാട്ടിലേക്ക് പോവേണ്ടി വരുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍ ആവശ്യമില്ല. ഇന്ത്യ ഗവണ്‍മെന്റിന്റേതാണ് തീരുമാനം. മരണ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ യാത്രാനുമതി ലഭിക്കും. നേരത്തെ ഇന്ത്യന്‍ എംബസിയില്‍ നിന്നും പ്രത്യേക കത്ത് വാങ്ങിയാണ് ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ യാത്ര ചെയ്തിരുന്നത്.
സാധാരണ ഗതിയില്‍ സ്വകാര്യ ക്ലിനിക്കുകള്‍ വഴി ആര്‍.ടി.പി.സി.ആര്‍ ചെയ്ത് റിസള്‍ട്ട് ലഭിക്കുവാന്‍ 48 മണിക്കൂര്‍ സമയം വേണം. അടിയന്തിര സാഹചര്യങ്ങളില്‍ ഈ പ്രയാസം ഒഴിവാക്കാന്‍ ഈ നടപടി സഹായകമാകും.