നാളെ അര്‍ദ്ധ രാത്രിക്ക് മുമ്പ് ദോഹയിലെത്തുന്നവര്‍ക്ക് അധിക ചാര്‍ജ്ജില്ലാതെ ഹോട്ടല്‍ ക്വാറന്റൈന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും ദോഹയിലെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ മാറ്റങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ധേശങ്ങളുമായി ഡിസ്‌കവര്‍ ഖത്തര്‍.
ഡിസ്‌കവര്‍ ഖത്തറില്‍ നേരത്തെ ക്വാറന്റൈന്‍ ഹോട്ടല്‍ ബുക്ക് ചെയ്ത് നാളെ അര്‍ദ്ധ രാത്രിക്ക് മുമ്പ് (എപ്രില്‍ 28) ദോഹയിലെത്തുന്നവര്‍ക്ക് അധിക ചാര്‍ജ്ജില്ലാതെ ഹോട്ടല്‍ ക്വാറന്റൈന്‍ ലഭിക്കും.
മേല്‍രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേകമായി നിശ്ചയിച്ച ഹോട്ടലുകളിലേതിനേക്കാളും കൂടുതലാണ് നിലവിലുള്ള ബുക്കിംഗ് തുകയെങ്കില്‍ ബാ്ക്കി തുകക്ക് റീഫണ്ട് ആവശ്യപ്പെടാവുന്നതാണ്.
ഡിസ്‌കവര്‍ ഖത്തര്‍ മുഖേന ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്ത് ഏപ്രില്‍ 28 അര്‍ദ്ധരാത്രിക്ക് ശേഷം ദോഹയില്‍ എത്തുന്നവരുടെ ബുക്കിംഗ് ക്യാന്‍സലാകും. ഈ വിവരം യാത്ര പുറപ്പെടുന്നതിന് മുമ്പ് ഡിസ്‌കവര്‍ ഖത്തര്‍ ഈമെയിലിലൂടെ അറിയിക്കും. അറിയിപ്പ് ലഭിക്കുന്ന യാത്രക്കാര്‍ ഈ മെയിലിലെ വിശദാംശങ്ങള്‍ അനുസരിച്ച് പുതുതായി പണമടച്ച് മേല്‍രാജ്യങ്ങള്‍ക്ക് പ്രത്യേകമായ ക്വാറന്റൈന്‍ ഹോട്ടല്‍ ബുക്ക് ചെയ്യേണ്ടി വരും. നേരത്തെയുള്ള ബുക്കിംഗ് തുക 15 പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം ഡിസ്‌കവര്‍ ഖത്തര്‍ റീ ഫണ്ട് നല്‍കും.
ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേകമായ ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ ഉടന്‍ ലഭ്യമാവും.
ഏപ്രില്‍ 27 ദോഹ സമയം വൈകുന്നേരം ഏഴ് മണി മുതല്‍ നടത്തുന്ന പുതിയ ബുക്കിംഗുകള്‍ മേല്‍രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേകമായി നിശ്ചയിച്ച ഹോട്ടലുകളില്‍ പത്ത് ദിവസത്തെ ക്വാറന്റൈന്‍ പാക്കേജായിരിക്കണം. നിര്‍ദ്ദിഷ്ട ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ബുക്ക ്‌ചെയ്ത വൗച്ചര്‍ കാണിച്ചാല്‍ മാത്രമേ ബോര്‍ഡിംഗ് അനുവദിക്കുകയുള്ളൂ.
ഏപ്രില്‍ 27 ദോഹ സമയം വൈകുന്നേരം ഏഴ് മണി മുതല്‍ നടത്തുന്ന പുതിയ ബുക്കിംഗുകള്‍ മേല്‍രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേകമായി നിശ്ചയിച്ച ഹോട്ടലുകളില്‍ അല്ലെങ്കില്‍ ബുക്കിംഗ് ക്യ്ാന്‍സലാകുന്നതും തുക നഷ്ടപ്പെടുന്നതുമാണ്.