ഖത്തറിലേക്ക് മടങ്ങുന്നവര്‍ക്കുള്ള മുഴുവന്‍ ക്വാറന്റൈന്‍ ബുക്കിംഗുകളും റദ്ധാക്കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലേക്ക് മടങ്ങുന്നവര്‍ക്കുള്ള മുഴുവന്‍ ക്വാറന്റൈന്‍ ബുക്കിംഗുകളും റദ്ധാക്കി. ഏപ്രില്‍ 29 മുതല്‍ ഖത്തറിലേക്ക് തിരിച്ച് വരുന്നതിന് നേരത്തെ ബുക്ക് ചെയ്തിരുന്ന എല്ലാ ഹോട്ടല്‍ ബുക്കിംഗുകളും ഡിസ്‌കവര്‍ ഖത്തര്‍ റദ്ദാക്കി.
ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേകമായ ഹോട്ടലുകള്‍ സജ്ജീകരിക്കുന്നതിന് വേണ്ടിയാണ് നിലവിലുള്ള ബുക്കിംഗുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതെന്നും ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ലഭിക്കുമെന്നും ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വിശദമായ ഈമെയില്‍ അയച്ചിട്ടുണ്ട്.
മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പുതിയ ഹോട്ടല്‍ ബുക്ക് ചെയ്യാവുന്നതാണ്. ഒരു പക്ഷേ നേരത്തെ ബുക്ക് ചെയ്ത അതേ ഹോട്ടലുകള്‍ ലഭ്യമായെന്ന് വരില്ല.
ഇന്ത്യയുള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യുമെന്നാണ് ഡിസ്‌കവര്‍ ഖത്തര്‍ നേരത്തേ അറിയിച്ചിരുന്നത്. ഇന്ന് വൈകുന്നേരത്തോടെയാണ് മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെയും ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യുമെന്നും പുതിയ ബുക്കിംഗ് നടത്തണമെന്ന് ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചത്.
എന്നാല്‍ ഈ അറിയിപ്പ്് ഇന്ത്യയുള്‍പ്പെടയുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേകമായ ഹോട്ടലുകളില്‍ ഇന്ന് രാവിലെ മുതല്‍ ചെയ്ത ബുക്കിംഗുകള്‍ക്ക് ബാധകമാവില്ല.