
ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കൊല്ലം സ്വദേശി അബ്ദുല്‍ മജീദ് ആണ് മരിച്ചത്. 56 വയസ്സായിരുന്നു. ഗുരുതരമായി കോവിഡ് ബാധിച്ച അദ്ദേഹം രണ്ടാഴ്ചയിലേറെയായി ആശുപത്രിയിലായിരുന്നു. ഇന്നലെ വൈകുന്നേരം വകറ ആശുപത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്.
2015 മുതല്‍ ഖത്തറിലെ ഇന്‍ഡസ്ട്രില്‍ ഏരിയയില്‍ ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം പ്‌ളാസാ മാളില്‍ കഫ്തീരിയ ജീവനക്കാരനായിരുന്നു. നേരത്തെ കുറേ കാലം യു. എ. ഇ. യിലും ജോലി ചെയ്തിട്ടുണ്ട് .
മുംതാജ് ബീഗമാണ് ഭാര്യ. മൂന്ന് ആണ്‍മക്കളുണ്ട്.
മൃതദേഹം ഇന്ന് അസര്‍ നമസ്‌കാരാനന്തരം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു.