വാഴയൂര്‍ പഞ്ചായത്തില്‍ നിയമസഭാ തിരഞ്ഞടുപ്പ് ഫലം വീട്ടിലിരുന്ന് ആഘോഷിക്കും
വാഴയൂര്‍ പഞ്ചായത്തില്‍ നിയമസഭാ തിരഞ്ഞടുപ്പ് ഫലം വരുന്ന ദിവസം തെരുവിലിറങ്ങി ആഘോഷം ഉണ്ടാവില്ലെന്നും, വീടുകളിലുരുന്ന് ആഘോഷിക്കുമെന്നും വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ സംഘടിപ്പിച്ച കോവിഡ് പ്രതിരോധ പൊതു ബോധവല്‍ക്കരണ ഓറിയന്റേഷന്‍ ക്യാമ്പില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രഖ്യാപനം ശ്രദ്ധേയമായി.
കോവിഡ് രണ്ടാം തരംഗം അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വാഴയൂര്‍ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ബോധവല്‍ക്കരണം ഊര്‍ജിതമാക്കാനുമായിട്ടാണ് വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ സൂം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പരിപാടി നടത്തിയത്
വാഴയൂര്‍ സര്‍വീസ് ഫോറം ചീഫ് അഡൈ്വസര്‍ വി.സി മഷ്ഹൂദ് അധ്യക്ഷത വഹിച്ച പരിപാടി വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി വാസുദേവന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.
കോവിഡ് പ്രതിരോധ പ്രവത്തനങ്ങളെ കുറിച്ച് ഷാമില്‍ ( സെക്രട്ടറി വാഴയൂര്‍ ഗ്രാമ പഞ്ചായത്ത്),സുരേഷ് (സെക്ടറല്‍മജിസ്ട്രേറ്റ്),സുഭദ്ര (ജില്ലാ പഞ്ചായത്ത് മെംബര്‍), പി കെ സി അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ (ജില്ലാ പഞ്ചായത്ത് മെംബര്‍), പി കെ ബാലകൃഷ്ണന്‍, (ആരോഗ്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍, വാഴയൂര്‍ ഗ്രാമ പഞ്ചായത്ത്),റസീന,(ബ്ലോക്ക് പഞ്ചായത്ത് മെംബര്‍), മിനി കൊലത്തൊടി, (വൈസ് പ്രസിഡന്റ്,വാഴയൂര്‍ ഗ്രാമ പഞ്ചായത്ത്) , എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചു മൂസ ഫൗലോദ് (മുസ്ലിം ലീഗ്), അനീഷ് (സിപിഐ), ഹമീദ് മാസ്റ്റര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), ദേവന്‍ – സിപിഐ (എം),ദ ിനേശന്‍ തടത്തില്‍ – (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) എന്നിവരും ,വിവിധ മത സംഘടനകളെ പ്രതിനിധീകരിച്ചു കബീര്‍ മുസ്ലിയാര്‍ (സമസ്ത ), ഹംസ മുസ്ലിയാര്‍ (സുന്നി വിഭാഗം ) വി സി അഷ്റഫ് മാഷ് (മുജാഹിദ്, കെ എന്‍ എം മര്‍കസ് ദഅവ), പി സിമുഹമ്മദ് കുട്ടി (ജമാഅത്തെ ഇസ്ലാമി ),ബഷീര്‍ മാസ്റ്റര്‍ (വിസ്ഡം ഗ്ലോബല്‍ ),അബ്ദു റബ്ബ്(മുജാഹിദ് KNM CD ടവര്‍ ) എന്നിവരും സംസാരിച്ചു .
ഓറിയന്റേഷന്‍ ക്യാമ്പില്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍,സന്നദ്ധ സംഘടന, ട്രോമാ കെയര്‍, RRT, ആശാ വര്‍ക്കേഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ഭരണ സമിതി എന്നീ മേഖലകളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ്, പോലീസ് വകുപ്പ് എന്നിവരുടെ സാനിധ്യം പരിപാടിക്ക് മിഴിവേകി
ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നെഫ്രോളജിസ്റ്റും, ഡോം ഖത്തര്‍ ചാലിയാര്‍ ദോഹ സെക്രട്ടറി യുമായ Dr .ഷഫീഖ് താപി ആരോഗ്യ ബോധ വല്‍ക്കരണ ക്ലാസ് നടത്തി
വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ പ്രസിഡന്റ് രതീഷ് കാക്കോവ്, ട്രഷറര്‍ ആസിഫ് കോട്ടുപാടം, ഹസീബ് ചെണ്ണയില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
സെക്രട്ടറി റഫീഖ് കാരാട് സ്വാഗതവും, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ എള്ളാത് നന്ദിയും പറഞ്ഞു .