Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്ത്യയോടുള്ള ഖത്തറിന്റെ കരുതലിനെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യയോടുള്ള ഖത്തറിന്റെ കരുതലിനെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്ക്് അടിയന്തിര വൈദ്യസഹായമെത്തിക്കുവാന്‍ മുന്നില്‍ നിന്ന ഖത്തറിന്റെ കരുതലിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ പ്രശംസിച്ചു.

ഇന്ത്യന്‍ നേവി വക്താവിന്റെയും ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെയും ട്വീറ്റുകള്‍ സംയോജിപ്പിച്ച് മന്ത്രി ട്വിറ്ററില്‍ കുറിച്ചു: ”ഖത്തറിന്റെ സൗഹാര്‍ദ്ദം. വായുവിലൂടെയും കടലിലൂടെയും.
മൂന്ന് ഖത്തര്‍ എയര്‍വേയ്‌സ് ചരക്ക് വിമാനങ്ങളിലും മൂന്ന് ഇന്ത്യന്‍ നാവിക സേന കപ്പലുകളിലുമായാണ് ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള അടിയന്തിര വൈദ്യസഹായമൊഴുകിയത്.

ഇന്ത്യയിലേക്ക് ഇനിയും അടിയന്തിര വൈദ്യസഹായമെത്തിക്കുവാന്‍ തയ്യാറാണെന്ന് ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്

Related Articles

Back to top button