
ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ അറിയിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: നാളെ മഗ്രിബിന് ശേഷം ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ അറിയിക്കണമെന്ന് മതകാര്യ മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി ആഹ്വാനം ചെയ്തു.
മാസപ്പിറവി കണ്ടാല്‍ സാക്ഷ്യപത്രം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ദഫ്നയിലെ എന്‍ഡോവ്‌മെന്റ് മന്ത്രാലയത്തിലെ ഇസ്ലാമിക് അഫയേഴ്സ് കെട്ടിടത്തിലെ കമ്മിറ്റിയുടെ ആസ്ഥാനത്ത് ഹാജറാകണം. മഗ്‌രിബ് പ്രാര്‍ത്ഥന കഴിഞ്ഞയുടനെ കമ്മിറ്റി യോഗം ചേരും.
നാളെ മാസം കാണാന്‍ സാധ്യതയില്ലെന്നാണ് ഗോളശാസ്ത്ര വിദഗ്ധര്‍ കരുതുന്നത്.