Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പെരുന്നാള്‍ നമസ്‌കാരം 5.05 ന് 1028 കേന്ദ്രങ്ങളില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.05 ന് 1028 പള്ളികളിലും ഈദ് ഗാഹുകളിലുമായി നടക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.

നമസ്‌കാരത്തിന് വരുന്നവര്‍ സ്വന്തമായി നമസ്‌കാരപ്പടവുമായാണ് വരേണ്ടത്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമുണ്ടാവില്ല.
കണിശമായ കോവിഡ് പ്രോട്ടോക്കാളുകള്‍ പാലിക്കണം. ഒരു കാരണവശാലും കൈ കൊടുക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യരുത്. ഇഹ്തിറാസില്‍ സ്റ്റാറ്റസ് പച്ചയുള്ളവര്‍ മാത്രമേ പെരുന്നാള്‍ നമസ്‌കാരത്തിന് വരാവൂ.

Related Articles

Back to top button