ഖത്തറില്‍ കോവിഡ് കേസുകള്‍ ഇന്നും നാനൂറില്‍ താഴെ 4 മരണവും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ ഇന്നും നാനൂറില്‍ താഴെ . ചികില്‍സയിലുള്ള മൊത്തം രോഗികള്‍ ഒമ്പതിനായിരത്തില്‍ താഴെയെത്തി. പ്രതിദിന ആശുപത്രി, ഐ.സി.യു. അഡ് മിഷനുകളിലും കുറവുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 17109 പരിശോധനകളില്‍ 120 യാത്രക്കാര്‍ക്കകം 397 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 277 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ചികിത്സയിലായിരുന്ന 46, 52, 54, 62 വയസ്സ് പ്രായമുള്ള 4 പേര് മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 512 ആയി.
1022 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 8325 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 474 ആയി. 5 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 231 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.