
പെരുന്നാള്‍ ദിവസവും വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ കീഴില്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുള്ള വാക്‌സിനേഷന്‍ സെന്റര്‍ പെരുന്നാള്‍ ദിവസവും പ്രവര്‍ത്തിക്കും.
ഒന്നാം പെരുന്നാളിന് ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതല്‍ രാത്രി 11 മണിവരെയും രണ്ടാം പെരുന്നാളിന് വൈകുന്നേരം 7 മണി മുതല്‍ രാത്രി 11 മണിവരെയുമാണ് വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക.