ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ 250 ല്‍ താഴെയെത്തി , ഇന്ന് 2 മരണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിന് ഇന്നും ആശ്വാസ ദിനമാണ് . പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും കുറഞ്ഞ് 250 ല്‍ താഴെയെത്തി. പെരുന്നാള്‍ അവധി ദിവസങ്ങളിലും കോവിഡ് പരിശോധനയും വാക്സിനേഷനും തുടര്‍ന്നാണ് രാജ്യം കോവിഡ് പ്രതിരോധരംഗത്ത് ശക്തമായ സാന്നിധ്യമായത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14139 പരിശോധനകളില്‍ 93 യാത്രക്കാര്‍ക്കകം 244 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 151 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ ഇരുനൂറ്റി അന്‍പതില്‍ താഴെയെത്തിയത്.
ചികിത്സയിലായിരുന്ന 56, 74 വയസ്സ് പ്രായമുള്ള 2 പേര് മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 524 ആയി.
590 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 6393 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 377 ആയി. 10 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 215 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.