Uncategorized

ഐ.സി.സി അന്താരാഷ്ട്ര നഴ്‌സിംഗ് ദിനം ആചരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ നാഴ്സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി നഴ്‌സിംഗ് സംഘടനകളായ ഫിന്‍ഖിന്റെയും യൂണിഖിന്റെയും സഹകരണത്തോടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അന്താരാഷ്ട്ര നഴ്സിംഗ് ദിനം ആചരിച്ചു

ഇന്ത്യന്‍ അംബാസഡര്‍ മുഖ്യാതിഥി ആയി പങ്കെടുത്ത പരിപാടിയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫിസര്‍ മറിയം നൂഹ് അല്‍ മുത്തവ വിശിഷ്ടാതിഥി ആയിരുന്നു.

ഇന്ത്യന്‍ ഡോക്ടറേഴ്സ് ക്‌ളബിന്റെ ഫൗണ്ടര്‍ പ്രസിഡന്റ് ഡോക്ടര്‍ മോഹന്‍ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടറേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ഡോക്ടര്‍ ജോയല്‍ ജെക്കബ് മാത്യു, ഐ ബി പി സി പ്രസിഡന്റ് അസീം അബ്ബാസ്, ഫിന്‍ഖ് പ്രസിഡന്റ് ബിജോയി ചാക്കോ, യുണിഖ് പ്രസിഡന്റ് മിനി സിബി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഏതു പ്രതിസന്ധി സാഹചര്യത്തിലും ആരോഗ്യപരിപാലനരംഗത്ത് മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നഴ്‌സിംഗ് സമൂഹത്തെ മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ പ്രശംസിച്ചു.

ജീവിതത്തില്‍ ഒരു വ്യക്തിയെ രക്ഷിക്കുന്നതിലൂടെ നമുക്ക് നായക പരിവേഷം ലഭിക്കുന്നതെങ്കില്‍ നൂറില്‍പരം അംഗങ്ങളുടെ ജീവിതം രക്ഷിക്കുന്ന യഥാര്‍ത്ഥ നായകരാണ് നഴ്‌സിംഗ് സമൂഹം എന്ന് എച്ച് എം സി ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് നഴ്‌സിങ് ഓഫീസര്‍ മറിയം നൂഹ് അല്‍ മുത്തവ മീറ്റിംഗില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു കൊണ്ട് അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ നഴ്‌സിങ് സമൂഹത്തിന്റെ കൂട്ടായ്മയായ ഫിന്‍ഖ്, യുണിഖ്് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധയിനം കലാപരിപാടികളും അരങ്ങേറി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മാധ്യമമായ സൂമിലൂടെ കൂടിയ മീറ്റിംഗില്‍ 250 പരം അംഗങ്ങള്‍ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!