
വിജയമന്ത്രങ്ങള്‍ ഏറ്റെടുത്ത് മലയാളി സമൂഹം
ദോഹ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ പ്രചോദനാത്മക ഗ്രന്ഥമായ വിജയമന്ത്രങ്ങളുടെ മൂന്നാം ഭാഗത്തിന് ഉജ്വല പ്രതികരണം. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള നിരവധി പ്രമുഖരാണ് പുസ്തകം ഏറ്റുവാങ്ങിയത്.
സഫ വാട്ടര്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫ്, റേഡിയോ മലയാളം 98.6 എഫ്.എം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, എം.പി ട്രേഡേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷഹീന്‍ മുഹമ്മദ് ഷാഫി, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ഗുഡ്‌വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, റാഗ് ബിസിനസ് ഗ്രൂപ്പ ്മുഹമ്മദ് അസ്‌ലം, സ്റ്റാര്‍ കിച്ചണ്‍ എക്യൂപ്്‌മെന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ സലാം, പാര്‍ക്കര്‍ റസല്‍ മാനേജിംഗ് പാര്‍ട്ണര്‍ ഷാനവാസ് ബാവ, സ്റ്റാര്‍ടെക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷജീര്‍ പുറായില്‍, ഓപ്പറേഷന്‍സ് മാനേജര്‍ പി.എ ഹംസ തുടങ്ങിയവര്‍ക്ക് ഗ്രന്ഥകാരനില്‍ നിന്നും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നിന്നും സെയില്‍സ് & മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ റഷാദ് മുബാറകില്‍ നിന്നും കോപ്പികള്‍ ഏറ്റുവാങ്ങി.
വിജയമന്ത്രങ്ങളുടെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് ഓഫീസുമായോ 70413304, 33817336 എന്നീ നമ്പറുകളില്‍ മാര്‍ക്കറ്റിംഗ് ടീമുമായോ ബന്ധപ്പെടണം.