Uncategorized
തുടര്‍ച്ചയായി രണ്ടാം ദിവസം നാല്‍പതിനായിരത്തിലേറെ ഡോസ് വാക്സിനുകള്‍ നല്‍കി ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്‍ വിജയകരമായി മുന്നേറുന്നു. മുപ്പത്തഞ്ചിലേറെ കേന്ദ്രങ്ങളിലും വകറയിലും ലുസൈലിലുമുള്ള ഡ്രൈവ് ത്രൂ സെന്ററുകളിലുമാണ് വാക്സിനേഷന്‍ നടക്കുന്നത്.
തുടര്‍ച്ചായി രണ്ടാം ദിവസവും നാല്‍പതിനായിരത്തിലേറെ ഡോസ് വാക്സിനുകള്‍ നല്‍കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ചരിത്രം സൃഷ്ടിക്കുകയാണ്. 2020 ഡിസംബര്‍ 23 ന് ദേശീയ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതിനുശേഷം ആദ്യമായി ഖത്തര്‍ പ്രതിദിനം 40,000 വാക്സിനുകള്‍ നല്‍കി ബുധനാഴ്ചയാണ് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്.
40,769 ഡോസ് വാക്‌സിനുകളാണ് ബുധനാഴ്ച നല്‍കിയത്. ഇന്ന് 40058 ഡോസ് വാക്സിനുകളാണ് നല്‍കിയത്. ഇതോടെ മൊത്തം 2190807 ഡോസ് വാക്സിനുകള്‍ നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.