Uncategorized
ആറ് കോവിഡ് വാക്‌സിനുകള്‍ക്ക് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം
റഷാദ് മുബാറക് അമാനുല്ല
ദോഹ : ആറ് കോവിഡ് വാക്‌സിനുകള്‍ക്ക് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം.
ഫൈസര്‍ ആന്റ് ബയോന്‍ടെക്, മൊഡേണ, ആസ്ട്രാസെനിക്ക, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സിനോഫാം എന്നീ വാക്സിനുകള്‍ക്കാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളത്.
ഇവയിലേതെങ്കിലും വാക്‌സിന്‍ പൂര്‍ത്തിയാക്കി പതിനാല് ദിവസമെങ്കിലും കഴിഞ്ഞ് ഖത്തറിലെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് ലഭിക്കും. എന്നാല്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പെന്‍സ്, നേപ്പാള്‍ എന്നീ ആറ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നിലവില്‍ ഈ ആനുകൂല്യം ലഭിക്കില്ല.