Uncategorized

ഒ.ഐ.സി.സി ഖത്തര്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ രക്തദാന ക്യാമ്പയിന്‍ ശ്രദ്ധേയമായി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ബ്ളഡ് ഡോണേഷന്‍ സെന്ററുമായി സഹകരിച്ച് ഒ.ഐ.സി.സി ഖത്തര്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പയിന്‍ ശ്രദ്ധേയമായി. കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ട റഹീം റയാന്‍ സ്മരണാര്‍ത്ഥമാണ് രക്തദാന ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. കോവിഡ്് മഹാമാരിയുടെ ആരംഭകാലത്ത് ഖത്തറിലെ പ്രവാസികളുടെ ഇടയില്‍ സേവനരംഗത്ത് നേതൃത്വം കൊടുത്ത വ്യക്തിയായിരുന്ന തല്ലശ്ശേരി കതിരൂര്‍ സ്വദേശി റഹീം റയാന്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അദ്ദേഹം നേതൃത്വം കോടുത്ത് ആരംഭിച്ച രക്തദാന ക്യാമ്പ് എല്ലാ മൂന്നു മാസ ഇടവേളകളിലും നടത്തണമെന്നായിരുന്നു അദ്ധേഹത്തിന്റെ ആഗ്രഹം. രണ്ട് ക്യാമ്പ് അദ്ധേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയെങ്കിലും അതിനിടയില്‍ അദ്ധേഹം കോവിഡ്് ബാധിച്ച് മരണപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ് അദ്ധേഹത്തിന്റെ ആഗ്രഹം നിറവേറ്റുക എന്ന ദൗത്യം ഖത്തര്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാകമ്മറ്റി ഏറ്റെടുത്തത്.

ശിവാനന്ദന്‍ കൈതേരിയുടെ കോഡിനേഷനില്‍ നടന്ന ക്യാമ്പിന് ഖത്തര്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രസിഡണ്ട് ശ്രീരാജ്, സെക്രട്ടറീ ജെനിറ്റ് ജോബ്, ട്രഷറന്‍ സഞ്ജയ് രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഖത്തറിലെ വിവിധ സാംസ്‌ക്കാരിക സംഘടനകളായ ഐ.സി.ബി.എഫ്, ഐ.സി.സി , ഐ.എസ്.സി തുടങ്ങി നിരവധി സംഘടനയുടെ നേതാക്കള്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹകള്‍ വിവിധ ജില്ലാകമ്മറ്റി നേതാക്കന്‍മാര്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

നിഹാസ് കോടിയേരി, പ്രശോഭ് നമ്പ്യാര്‍, അമീന്‍ മോയ്തു, ജംനാസ് മാലൂര്‍, നിയാസ് ചിറ്റാലിക്കല്‍, മുഹമ്മദ് എടയന്നൂര്‍, ഹാഷിം കൊല്ലം, അഭിഷേക് മാവിലായി, സുബേര്‍ ആറളം, സന്തോഷ്, ജാഫര്‍ കതിരൂര്‍, ദര്‍ഷന്‍ലാല്‍, ജംഷിദ്, മാലി തുടങ്ങിയവര്‍ ക്യാമ്പയിന്‍ സജീവമാക്കി.

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ സംഘടപ്പിച്ച ക്യമ്പീല്‍ അദ്ധേഹത്തിന് പുഷ്പ്പാര്‍ച്ചന നടത്തി. തുടര്‍ന്നും എല്ലാ മൂന്നു മാസങ്ങളുടെ ഇടവേളകളില്‍ രക്തദാനക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും അടുത്ത കാമ്പയിന്‍ ആഗസ്റ്റ് ആറിനായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!