Uncategorized

സിസ്റ്റര്‍ ലിനിയുടെ ഓര്‍മ ദിവസം ആരോഗ്യ പ്രവര്‍ത്തകരായ അംഗങ്ങളെ ആദരിച്ച് ഫണ്‍ ഡേ ക്ളബ്ബ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ആതുര സേവന രംഗത്ത് ജീവത്യാഗം ചെയ്ത സിസ്റ്റര്‍ ലിനിയുടെ ഓര്‍മ ദിവസം ആരോഗ്യ പ്രവര്‍ത്തകരായ അംഗങ്ങളെ ആദരിച്ച് ഖത്തറിലെ ഫണ്‍ ഡേ ക്ളബ്ബ് രംഗത്ത്. കോവിഡ് മഹാമാരിയുടെ കാലത്ത് മുന്‍നിരയില്‍ നിന്ന് സമൂഹത്തിന് സേവനം ചെയ്യുന്ന അംഗങ്ങളുടെ വീടുകളിലെത്തി മെമന്റോയും സര്‍ട്ടിഫിക്കറ്റുകളും നല്‍കിയാണ് ക്ളബ് അംഗങ്ങളെ ആദരിച്ചത്.

ക്ലബ് പ്രസിഡണ്ട് അജയ് കുമാര്‍, വൈസ് പ്രസിഡണ്ട് മഞ്ജു മനോജ്, സെക്രട്ടറി സുജിത്, ജോയന്റ് സെക്രട്ടറി സായ് പ്രസാദ്, നിര്‍വാഹക സമിതി അംഗം സന്ധീപ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!