Uncategorized
ഖത്തര്‍ നാഷണല്‍ ലൈബ്രറി മെയ് 30 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ നഷണല്‍ ലൈബ്രറി മെയ് 30 ഞായറാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും പ്രവേശനം അപ്പോയ്ന്റ്മെന്റ് അടിസ്ഥാനത്തിലായിരിക്കുമെന്നും ലൈബ്രറി അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ സന്ദര്‍ശകരെ അനുവദിക്കും. വാരാന്ത്യങ്ങള്‍ ലൈബ്രറി പ്രവര്‍ത്തിക്കില്ല.
‘നിങ്ങളെ വീണ്ടും സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ‘ ഖത്തര്‍ നഷണല്‍ ലൈബ്രറി ട്വിറ്ററില്‍ കുറിച്ചു
ലൈബ്രറി തുറക്കുന്നതുമായി ബന്ധപ്പെട്ടും പ്രവേശനത്തിനുള്ള അപ്പോയന്റ്മെന്റ് ക്രമീകരിക്കുന്നതിനുമുള്ള ലിങ്ക് ഉടനെ പ്രസിദ്ധീകരിക്കുമെന്ന് ഖത്തര്‍ നഷണല്‍ ലൈബ്രറി വെബ്സൈറ്റ് വ്യക്തമാക്കി