Uncategorized
കോവിഡ് നിയന്ത്രണവിധേയമാകുന്നു, ആശുപത്രികളുടെ എണ്ണം കുറച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാകുകയും ആശുപത്രി അഡ്മിഷന് കേസുകളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തില്‍ ആശുപത്രികളുടെ എണ്ണം കുറക്കുന്നു.
നിലവിലെ കോവിഡ് ആശുപത്രികള്‍ : ഹസം മെബൈറീക്ക് ജനറല്‍ ആശുപത്രി, കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ക്യൂബന്‍ ഹോസ്പിറ്റല്‍, മിസഈദ് ഹോസ്പിറ്റല്‍ എന്നിവയാണ്.