ഓണ്‍ ലൈന്‍ ക്‌ളാസുകള്‍ തുടരണോ ബ്‌ളന്‍ഡഡ് ലേണിംഗ് സിസ്റ്റത്തിലേക്ക് മാറണോ എന്നത് സ്‌ക്കൂളുകള്‍ക്ക് തീരുമാനിക്കാം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മെയ് 28 ന് ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യ ഘട്ടം ആരംഭിച്ചതിനാല്‍ ഞായറാഴ്ച മുതല്‍ സ്‌ക്കൂളുകള്‍ക്ക് 30 ശതമാനം ശേഷിയില്‍ ബ്‌ളന്‍ഡഡ് ലേണിംഗ് സിസ്റ്റത്തിലേക്ക് (സംയോജിത വിദ്യാഭ്യാസ സമ്പ്രദായം) മാറാം. എന്നാല്‍ ഓണ്‍ ലൈന്‍ ക്‌ളാസുകള്‍ തുടരണോ ബ്‌ളന്‍ഡഡ് ലേണിംഗ് സിസ്റ്റത്തിലേക്ക് മാറണോ എന്നത് സ്‌ക്കൂളുകള്‍ക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടര്‍ റാഷിദ് അല്‍ അമീരിയെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ സ്‌ക്കൂളുകള്‍ ജൂണ്‍ മൂന്നാം വാരത്തില്‍ വേനലവധിക്ക് പൂട്ടാനുള്ള തയ്യാറെടുപ്പിലാണ് . ഏതാനും ദിവസങ്ങള്‍ മാത്രമേ കാളാസ് നടക്കുകയുള്ളൂ. ഈ സന്ദര്‍ഭത്തില്‍ ഏത് വേണമെന്നത് സ്‌ക്കൂളുകള്‍ക്ക് തീരുമാനിക്കാന്‍ അവസരം കൊടുക്കുന്നത് വലിയ സൗകര്യമാണ് . സ്‌ക്കൂളുകള്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച മുന്‍കരുതല്‍ നടപടികള്‍ കണിശമായി പാലിക്കണം.