
Breaking News
അമീര്‍ കപ്പ് ഹാന്‍ഡ്ബാള്‍ കിരീടം അല്‍ അറബി ക്ലബിന്
റഷാദ് മുബാറക് അമാനുല്ല
ദോഹ : അമീര്‍ കപ്പ് ഹാന്‍ഡ്ബാള്‍ കിരീടം അല്‍ അറബി ക്ലബിന് . ഇന്നലെ നടന്ന ഫൈനലില്‍ 30-27ന് അല്‍ റയ്യാനിനെ പരാജയപ്പെടുത്തിയാണ് അല്‍ കിരീടം സ്വന്തമാക്കിയത്.
ജേതാക്കളായ അല്‍ അല്‍ അറബിക്ക് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍ താനി അമീര്‍ കപ്പ് ട്രോഫി സമ്മാനിച്ചു. നേരത്തെ ഖത്തര്‍ കപ്പും നേടിയ അല്‍ അറബിക്ക് ഈ വിജയം ഇരട്ടി മധുരമായി