Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കോവിഡ് ബാധിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ്ബിന്റെ ആദരാഞ്ജലി ഇന്ന്

ഡോ. അമാനുല്ല വടക്കാങ്ങര

കോവിഡ് ബാധിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ്ബിന്റെ ആദരാഞ്ജലി ഇന്ന്

മലയാള മനോരമ ന്യൂഡല്‍ഹി സീനിയര്‍ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്ന ഡി. വിജയമോഹന്‍, ദുബൈ ഗള്‍ഫ് ന്യൂസ് അസിസ്റ്റന്റ് എഡിറ്റര്‍ സന്തോഷ് കുമാര്‍, മാതൃഭൂമി ന്യൂസ് എറണാംകുളം ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ്, കൊച്ചിന്‍ ഹെറാള്‍ഡ് ചീഫ് എഡിറ്റര്‍ അന്‍സിഫ് അഷ്‌റഫ്, എന്നിവരെയാണ് അനുസ്മരിക്കുന്നത്.

രാജ്യസഭാ നിയുക്ത എം.പിയും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസ്, പ്രമുഖ കോളമിസ്റ്റായ കെ.പി. നായര്‍, ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം, മാതൃഭൂമി ന്യൂഡല്‍ഹി സ്പെഷല്‍ റെപ്രസന്റേറ്റീവ് എന്‍. അശോകന്‍, ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍ എന്നിവര്‍ പ്രസംഗിക്കും.

ഇന്നു രാത്രി ഇന്ത്യന്‍ സമയം 9.30ന് വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് അനുശോചന സമ്മേളനം നടക്കുക.

Global Malayalee Press Club എന്ന ഫെയ്‌സ്ബുക്കിലൂടെയും പരിപാടി തല്‍സമയം വീക്ഷിക്കാം.

Related Articles

Back to top button