Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

സ്വന്തം ലേഖകന്‍

ദോഹ : ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. വടകര മംഗലാട് സ്വദേശി താഴെകല്ലുള്ള പറമ്പത്ത് മൊയ്തീനാണ് മരിച്ചത്. 65 വയസ്സായിരുന്നു.

ഗുരുതരമായി കോവിഡ് ബാധിച്ച് രണ്ട് മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഖത്തറിലെ വിവിധ റെസ്‌റ്റോറന്റുകളില്‍ ജോലി ചെയ്ത് വരികയായിരുന്നു.

കുഞ്ഞാമിയാണ് ഭാര്യ, അബ്ദുള്ള, ആയിശ, ആഷിദ എന്നിവരാണ് മക്കള്‍. ഇസ്മായില്‍ മുതുവടത്തുര്‍, മുഹമ്മദലി വെള്ളൂര്‍, ഷഹീന വയനാട് എന്നിവര്‍ മരുമക്കളാണ്. ടി.കെ.പി അമ്മത് ഹാജി കല്ലേരി, ടി.കെ.പി മൂസ്സ, കുഞ്ഞാമി കുളങ്ങര, കതീശ മഞ്ചക്കണ്ടി താഴക്കുനി പാത്തു കളോളി എന്നിവര്‍ സഹോദരങ്ങളാണ്.

മൃതദേഹം കെ.എംസി.സി മയ്യിത്ത് പരിപാലന കമ്മിറ്റി അല്‍ ഇഹ്‌സാന്റെ ഒത്താശയോടെ അബൂ ഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Related Articles

Back to top button