ഖത്തറില്‍ പ്രായപൂര്‍ത്തിയായവരില്‍ പകുതിയിലധികവും വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ പ്രായപൂര്‍ത്തിയായവരില്‍ പകുതിയിലധികവും വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഇന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് ഖത്തറില്‍ 16 വയസിന് മീതെയുള്ളവരില്‍ 50.7 ശതമാനവും വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം 14 ദിവസം പിന്നിട്ടവരെയാണ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവരായി കണക്കാക്കുന്നത്.
രാജ്യത്ത് ഡിസംബര്‍ 23ന് ആരംഭിച്ച ദേശീയ വാക്സിനേഷന്‍ കാമ്പയിന്‍ ഊര്‍ജിതമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. 35 ഓളം കേന്ദ്രങ്ങളിലായി ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും വാക്സിനെടുക്കുന്നത്.
ഇതുവരെ 2716670 ഡോസ് വാക്സിനുകള്‍ നല്‍കിയതായാണ് പൊതുജനാരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട്. 60 വയസിന് മേല്‍ പ്രായമുള്ള ജനവിഭാഗത്തില്‍ 93.9 % പേര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലെ 86.9 ശതമാനം രണ്ട് ഡോസുകളും പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.