
ശൈഖ ആലിയ ബിന്‍ത് അഹ്‌മദ് ബിന്‍ സൈഫ് അല്‍ ഥാനി ഐക്യ രാഷ്ട സംഘടനയുടെ ലീഗല്‍ കമ്മറ്റി അധ്യക്ഷ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഐക്യ രാഷ്ട സംഘടന ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ ബിന്‍ത് അഹ്‌മദ് ബിന്‍ സൈഫ് അല്‍ ഥാനിയെ സപ്തമ്പര്‍ 14 ന് ആരംഭിക്കുന്ന ഐക്യ രാഷ്ട സംഘടനയുടെ 76ാമത് സെഷന്റെ ലീഗല്‍ കമ്മറ്റി അധ്യക്ഷയായി ഐക്യ രാഷ്ട സംഘടന ജനറല്‍ അസംബ്ളി ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു.
ഐക്യ രാഷ്ട സംഘടനയുടെ സുപ്രധാനമായൊരു വകുപ്പിന് നേതൃത്വം കൊടുക്കുവാന്‍ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തതിന് ശൈഖ ആലിയ യു.എന്‍. അംഗങ്ങളോടുള്ള നന്ദിയും കടപ്പാടും വ്യക്തമാക്കി. ഈ ഉത്തരവാദിത്തത്തിന് തന്റെപേര് നിര്‍ദേശിച്ച ഏഷ്യാ, പസഫിക് രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളോട് അവര്‍ പ്രത്യേകം നന്ദി പറഞ്ഞു.
ഐക്യ രാഷ്ട സംഘടന പ്രസിഡണ്ടുമായും അംഗ രാജ്യങ്ങളുമായും സഹകരിച്ച് തന്റെ ഉത്തരവാദിത്തങ്ങള്‍ മികച്ച രീതിയിലും സാമൂഹ്യ പ്രതിബദ്ധതയോടെയും നിര്‍വഹിക്കുവാന്‍ ശ്രമിക്കുമെന്ന് ശൈഖ ആലിയ പറഞ്ഞു.