Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രമേഹ ദിന വാക്കത്തോണില്‍ അണിനിരന്ന് ആയിരങ്ങള്‍

ദോഹ.പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ ആസ്പയര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ലോക പ്രമേഹ ദിന വാക്കത്തോണില്‍ സ്വദേശികളും വിദേശികളുമടക്കം ആയിരങ്ങള്‍ അണിനിരന്നു.
പ്രമേഹം കുടുംബത്തില്‍ ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും രോഗബാധിതര്‍ക്കായി ഒരു സഹായ ശൃംഖല സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടു നടത്തിയ വാക്കത്തോണിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിലും പരിചരണത്തിലും പ്രതിരോധത്തിലും കുടുംബത്തിന്റെ പങ്ക് പ്രോത്സാഹിപ്പിക്കുക. പ്രമേഹത്തെ മറികടക്കാന്‍ ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചുള്ള നുറുങ്ങുകള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി വിദ്യാഭ്യാസ ബൂത്തുകള്‍ പരിപാടിയുടെ ഭാഗമായിരുന്നു.

Related Articles

Check Also
Close
Back to top button