
കടലില്‍ കുടുങ്ങിയവരുടെ ജീവന്‍ രക്ഷിച്ച മലയാളി ഹീറോകളെ ആദരിച്ച് സഹപ്രവര്‍ത്തകര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : വകറയിലെ കടലില്‍ കുടുങ്ങിയ മൂന്ന് മനുഷ്യരുടെ ജീവന്‍ രക്ഷിച്ച മലയാളി ഹീറോകളായ ഫാസില്‍, ടൈറ്റസ് എന്നിവരെ സഹപ്രവര്‍ത്തകര്‍ ആദരിച്ചു. വിദേശികളായ മൂന്ന് മനുഷ്യരുടെ ജീവന്‍ രക്ഷിച്ച മലയാളി ഹീറോകള്‍ ഇന്ത്യന്‍ സമൂഹത്തിന് പൊതുവിലും, മലയാളി സമൂഹത്തിന് വിശേഷിച്ചും അഭിമാനമാണ്.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നേരിട്ടും സൂമിലും നടന്ന ലളിതമായ ചടങ്ങില്‍ ഡോക്ടര്‍ സമീഹ്, ഡോക്ടര്‍ ശുഐബ് എന്നിവര്‍ ഹീറോകള്‍ക്ക് ഉപഹാരം സമ്മാനിച്ചു.
ചടങ്ങില്‍ സുഹൈല്‍ അധ്യക്ഷനായിരുന്നു. ഡോക്ടര്‍ സന്തോഷ് മുഖ്യ അതിഥിയായി സംബന്ധിച്ചു. ഹാരിസ് പുത്തന്‍ പീടിക, ദീപു, മുനവ്വര്‍, ഖാദര്‍, തരുണ്‍, ഡോക്ടര്‍ സമീഹ്, ഡോക്ടര്‍ ശുഐബ് സംസാരിച്ചു. റാഹത്തായിരുന്നു സൂം മോഡറേറ്റര്‍.
ടൈറ്റസും ഫാസിലും ആദരവിന് നന്ദി പറഞ്ഞ് സംസാരിച്ചു. ഹാരിസ് സ്വാഗതവും മുഹമ്മദ് ഹുസൈന്‍ നന്ദിയും പറഞ്ഞു.