
മസ്തിഷ്‌കാഘാതം, ഖത്തറില്‍ മലയാളി യുവാവ് മരണപ്പെട്ടു
സ്വന്തം ലേഖകന്‍
ദോഹ : മസ്തിഷ്‌കാഘാതം, ഖത്തറില്‍ മലയാളി യുവാവ് മരണപ്പെട്ടു. തിരുവള്ളൂര്‍ വെള്ളൂക്കരയിലെ വരിക്കേരി ഫായിസ് (25) ആണ് മരിച്ചത്. ഖത്തറില്‍ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. രോഗം ബാധിച്ച് ഖത്തറിലെ ഹമദ് ഹോസ്പിറ്റലില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്.
രണ്ട് വര്‍ഷംമുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചു പോയത്. നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയിലാണ് അസുഖം ബാധിച്ചതും പിന്നീട് മരണം സംഭവിച്ചതും.
പിതാവ് അബ്ദുള്ള, മാതാവ് സുലൈഖ സഹോദരങ്ങള്‍ : മുഹമ്മദ്, ഫൈസില, ഫൈസല്‍, ഫാരിസ്
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.