
ചേന്ദമംഗല്ലൂര്‍ ആഗോള കൂട്ടായ്മ ഉദ്ഘാടനം വെള്ളിയാഴ്ച
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ള എല്ലാ പ്രവാസികളെയും പ്രവാസി കൂട്ടായ്മകളെയും ഉള്‍ക്കൊണ്ട് പ്രവാസി ക്ഷേമം ലക്ഷ്യം വെച്ച് പുതുതായി രൂപീകരിച്ച എക്സ്പ്ലോര്‍ (XPLR) എന്ന വേദിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂണ്‍ 18 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 4:30 ന് Zoom പ്ലാറ്റ്ഫോമില്‍ നടക്കും.
യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, കാനഡ, അമേരിക്ക, ആസ്‌ത്രേലിയ, ജപ്പാന്‍, ജര്‍മനി, മലേഷ്യ എന്നീ രാജ്യങ്ങളിലുള്ള, ആയിരത്തിലേറെ വരുന്ന ചേന്ദമംഗല്ലൂര്‍ സ്വദേശികളാണ് ഇപ്പോള്‍ എക്സ്പ്ലോര്‍ സമിതിയുടെ കുടക്കീഴില്‍ വരുന്നത്.
പരിപാടിയില്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കും.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, നോര്‍ക്ക റൂട്സ് സി.ഇ.ഒ. ഹരികൃഷ്ണന്‍ നമ്പൂതിരി, തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ്, മുക്കം നഗരസഭാ ചെയര്‍മാന്‍ ടി.പി. ബാബു, ചേന്ദമംഗല്ലൂരിലെ ആദ്യകാല പ്രവാസികളായ സി.ടി. അബ്ദുറഹീം, ഒ അബ്ദുറഹ്‌മാന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും. ഉദ്ഘാടന പരിപാടിയിലേക്ക് എല്ലാ ചേന്ദമംഗല്ലൂര്‍ നിവാസികളെയും പ്രവാസികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.