ലക്ഷദ്വീപ് സമാധാനത്തിലൂടെ സമഗ്ര വികസനം : സമ്മേളനം സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ലക്ഷദ്വീപ് സമാധാനത്തിലൂടെ സമഗ്ര വികസനം എന്ന വിഷയത്തില്‍ ഖത്തറിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി പൊതുസമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജൂണ്‍ 22 ചൊവ്വ വൈകു ഏഴ് മണിക്ക് സൂം പ്ലാറ്റഫോമില്‍ നടക്കുന്ന പരിപാടി കേരള നിയമ സഭ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യ അഥിതിയായി പങ്കെടുക്കും. ലക്ഷദീപ് മുന്‍ അഡ്മിനിസ്‌ടേറ്റര്‍ ഓമേഷ് സൈഗാള്‍ മുഖ്യ പ്രഭാഷണം നടത്തും. ലക്ഷദീപ് എം.പി മുഹമ്മദ് ഫൈസല്‍, അഡ്വ. ഫസീല ഇബ്രാഹിം ( മിനിക്കോയ് ദ്വീപ് ) വിവിധ പ്രവാസി സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സംഘടക സമിതി കോര്‍ കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. നിസ്സാര്‍ കോച്ചേരി അധ്യക്ഷത വഹിച്ചു. എസ്.എ.എം ബഷീര്‍, കെ. സി അബ്ദുല്ലത്തീഫ്, സമീര്‍ ഏറാമല, സുനില്‍ കുമാര്‍, ജോപ്പച്ചന്‍ തെക്കെകൂറ്റ്, അബ്ദുറഊഫ് കൊണ്ടോട്ടി, സാദിഖ് ചെന്നാടന്‍, ലിയാക്കത്തലി, സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം, ഡോ. ലിയാക്കത്തലി, ഉമര്‍ ഷരീഫ് (ലക്ഷദ്വീപ്)തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍വീനര്‍ വി.സി മശ്ഹൂദ് സ്വാഗതം പറഞ്ഞു.