Uncategorized

പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സുഊദ് ഖത്തറിലെ പുതിയ സൗദി അംബാസഡര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ പുതിയ സൗദി അംബാസഡര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് ഔദ്യോഗിക രേഖകളുടെ പകര്‍പ്പ് ഇന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ ഥാനിക്ക് സമര്‍പ്പിച്ചു.

വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണം നേടുന്നതിനും രണ്ട് സഹോദരരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനും എല്ലാ പിന്തുണയും നല്‍കുമെന്ന് ഉറപ്പ് നല്‍കിയ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് പ്രിന്‍സ് മന്‍സൂറിന് തന്റെ ചുമതലകളില്‍ എല്ലാ വിജയവും ആശംസിച്ചു.

അടുത്ത ദിവസം തന്നെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയെ സന്ദര്‍ശിച്ച് രേഖകള്‍ കൈമാറുകയും ചുമതലകള്‍ ഔദ്യോഗികമായി ഏറ്റെടുക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

4 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഖത്തറില്‍ സൗദി എംബസി പ്രവര്‍ത്തനമാരംഭിക്കുന്നത് വിദേശികളെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള കാര്യമാണ്. ഈ വര്‍ഷം ഹജ്ജിന് വിദേശികള്‍ക്ക് അനുമതിയില്ലെങ്കിലും ഹജ്ജിന് ശേഷം ഉംറക്ക് അവസരം ലഭിച്ചേക്കും.

അതുപോലെ തന്നെ റോഡ് മാര്‍ഗം അയല്‍ രാജ്യങ്ങളിലേക്ക് പോകണണമെങ്കില്‍ സൗദിയുടെ മുറൂര്‍ വിസ വേണം. ഖത്തറില്‍ സൗദി എംബസി പ്രവര്‍ത്തനമാരംഭിക്കുന്നത് ഇതിനും സൗകര്യമാകുമെന്നാണ് കരുതുന്നത്.

Related Articles

Back to top button
error: Content is protected !!