Uncategorized

ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരുവാന്‍ മന്ത്രി സഭ തീരുമാനം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരുവാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭ തീരുമാനം. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ദീവാന്‍ അമീരിയില്‍ നടന്ന മന്ത്രി സഭയുടെ പ്രതിവാരയോഗമാണ് നിലവിലെ കോവിഡ് പ്രതിരോധ നടപടികള്‍ തുടരുവാന്‍ തീരുമാനിച്ചത്.

രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും അവ നേരിടുന്നതിന് സ്വീകരിച്ച നടപടികളും സംബന്ധിച്ച പൊതുജനാരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയുടെ വിശദീകരണത്തെ തുടര്‍ന്നാണ് നിലവിലെ നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുവാന്‍ മന്ത്രി സഭ തീരുമാനിച്ചതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളും ആശുപത്രികളും കേസുകളും കുറയുകയും വാക്‌സിനേഷന്‍ ഊര്‍ജിതമായി മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡ് മഹമാരിയെ കൈകാര്യം ചെയ്യുന്നതിനുളള ദേശീയ സമിതിയുടെ പദ്ധതിയനുസരിച്ച് നിയന്ത്രണങ്ങള്‍ നീക്കി താമസിയാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button
error: Content is protected !!