ഖത്തറില്‍ പ്രായപൂര്‍ത്തിയായ 58.3% വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. രാജ്യത്തെ 16 വയസിന് മീതെയുള്ള ജനങ്ങളില്‍ 58.3% വാക്‌സിനേഷന്‍ ഇതിനകം പൂര്‍ത്തീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 71.5% ജനങ്ങളും വാക്‌സിന്റെ ഒരു ഡോസെങ്കിലുമെടുത്തിട്ടുണ്ട്.
ഏറ്റവും റിസ്‌കുള്ള ജനവിഭാഗമായ 60 കഴിഞ്ഞവരില്‍ 96.2 ശതമാനത്തിനും ഒരു ഡോസ് വാക്‌സിനെങ്കിലും ലിച്ചിട്ടുണ്ട്.ഈ വിഭാഗത്തിലെ 89.8 ശതമാനമാണ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചത്.
രാജ്യത്തെ മുഴുവനാളുകളുടേയും സുരക്ഷ കണക്കിലെടുത്ത് എത്രയും വേഗം എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുവാനാണ് ആരോഗ്യ മന്ത്രാലയം പരിശ്രമിക്കുന്നത്. അതിന് വേണ്ടിയാണ് പ്രതി ദിനം 25000 പേര്‍ക്ക്് വാക്‌സിന്‍ നല്‍കാന്‍ സൗകര്യമുള്ള വിശാലമായ വാക്‌സിനേഷന്‍ കേന്ദ്രം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തുറന്നത്.
ലോകോത്തര നിലവാരത്തിലുള്ള വാക്‌സിന്‍ ലഭ്യമായത് കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിലെ സുപ്രധാനമായ നാഴികക്കല്ലാണ്. സമൂഹത്തിന്റെ ആശങ്കകള്‍ അകറ്റി ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുവാനും ഉല്‍പാദനപരമായ മേഖലകളിലെ മുന്നേറ്റം ഉറപ്പുവരുത്താനും ഇത് സഹായകമാകുമെന്നാണ് കരുതുന്നത്. വാക്‌സിനേഷനില്‍ 30 ലക്ഷം ഡോസുകള്‍ എന്ന നാഴികകല്ല്് ഖത്തര്‍ അടുത്ത ദിവസം പിന്നിടുമെന്നാണ് കരുതുന്നത്.
വാക്‌സിനെടുത്താലും മുന്‍കരുതലും ജാഗ്രതയും കൈവെടിയരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.