ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു. ചരക്ക്, സ്വകാര്യ വിമാനത്താവള കസ്റ്റംസ് എക്സ്പ്രസ് മെയില്‍ കസ്റ്റംസ് ആണ് ഭക്ഷണ സാധനങ്ങളുടെ ഷിപ്മെന്റിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 522 ഗ്രാം ഖത്തറിലേക്ക് പിടികൂടിയത്.
കഴിഞ്ഞ ഒരു മാസത്തോളമായി തുറമുഖങ്ങളിലൂടേയും വിമാനതാവളം വഴിയും ഖത്തറിലേക്ക് ലഹരി വസ്തുക്കള്‍ കടത്താനുള്ള നിരവധി ശ്രമങ്ങളാണ് കസ്റ്റംസ് തകര്‍ത്തത്.
അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതോറിറ്റി തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വികസിത സംവിധാനങ്ങളും നിരന്തരമായ പരിശീലനം സിദ്ധിച്ച വിദഗദ്ധരായ കസ്റ്റംസ് ഉദ്യോഗസ്ഥരും ജാഗ്രതയോടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പിടിക്കപ്പെട്ടാല്‍ ഭീമമായ പിഴയും നാടുകടത്തലടക്കമുള്ള ശിക്ഷകളും സഹിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.