
Breaking News
മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മെട്രോലിങ്ക് ബസുകള്‍ നാലു റൂട്ടുകളില്‍ ഇന്നു മുതല്‍ സേവനം പുനരാരംഭിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത മെട്രോലിങ്ക് ബസുകള്‍ നാലു റൂട്ടുകളില്‍ ഇന്നു മുതല്‍ സേവനം പുനരാരംഭിക്കും. അല്‍ വകറ എം 132, ഒക്ബ ഇബ്നു നഫി എം 123, ഉം ഗുവൈലിന എം 139, അല്‍ ദോഹ അല്‍ ജദീദ എം 114 എന്നീ റൂട്ടുകളിലാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുക.
മെട്രോ സ്റ്റേഷനുകളിലേക്കും തിരിച്ചും സൗജന്യയാത്രയൊരുക്കുന്ന മെട്രോലിങ്ക് സേവനങ്ങള്‍ ദോഹ മെട്രോയെ കൂടുതല്‍ ജനകീയമക്കാന്‍ സഹായിച്ച ഘടകമാണ് . കോവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന സേവനങ്ങളാണ് ഇന്നു മുതല്‍ ഭാഗികമായി പുനരാരംഭിക്കുന്നത്.
ദോഹ മെട്രോയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തുകൊണ്ടോ വെബ്സൈറ്റ് സന്ദര്‍ശിച്ചോ മെട്രോ ഉപഭോക്താക്കള്‍ക്ക് ലഭ്യമായ മെട്രോലിങ്ക് റൂട്ടുകള്‍ കാണാന്‍ കഴിയും.